സന്ദർശകരെ വരവേൽക്കാൻ സ്ഥാപിച്ച കെ.പി-ബോട്ട് റോബോട്ട് പണിമുടക്കി

2019-04-08 183

കേരളാ പൊലീസ് ആസ്ഥാനത്ത് എസ്‌.ഐയുടെ പദവി നൽകി സന്ദർശകരെ വരവേൽക്കാൻ സ്ഥാപിച്ച കെ.പി-ബോട്ട് റോബോട്ട് പണിമുടക്കി. നിലവിൽ പ്രവർത്തന രഹിതമായിരിക്കുകയാണ് ഈ റോബോട്ട്. സംസ്ഥാന പൊലീസിലെ മോഡണൈസേഷന്റെയും പൊലീസ് സേനയിൽ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ റിസപ്ഷനിൽ ആളുകളെ സ്വീകരിക്കാനും ഒരു റിസപ്ഷനിസ്റ്റിന്റെ പണി നോക്കാനുമായി റോബോട്ടിനെ നിറുത്തിയത്.• ഭാര്യ മരിച്ച് മൂന്നാം ദിവസം യുവാവ് രണ്ട് കുട്ടികളുടെ അമ്മയുമായി നാടുവിട്ടു, പൊലീസ് കണ്ടെത്തിയത് ഒരു മാസത്തിന് ശേഷംകേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാമത്തെ രാജ്യമായി മാറിയെന്ന് അന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. പൊലീസ് നവീകരണത്തിന് സംസ്ഥാന സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ട്. വനിതാ റോബോട്ടിന്റെ പ്രവർത്തനോദ്ഘാടനം 2019 ഫെബ്രുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവഹിച്ചത്. ഉദ്ഘാടന ദിവസം റോബോട്ടിനെക്കൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യിപ്പിക്കുകയും ചെയ്‌തിരുന്നു.കേരള പൊലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആണ് കെ.പി.ബോട്ട് വികസിപ്പിച്ചത്. പക്ഷേ നാല് മാസം കൊണ്ട് ഈ റോബോട്ട് പ്രവർത്തിക്കാതെയായിരിക്കുകയാണ്. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് തുടക്കമിട്ടത്.

#KeralaPolice #KPbot #Pinarayivijayan