എം.കെ രാഘവൻ ഒളികാമറ വിവാദത്തെ തുടർന്ന് ഹാജരാവാൻ നിർദ്ദേശം

2019-04-07 1

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവൻ ഒളികാമറ വിവാദത്തെ തുടർന്ന് ഹാജരാവാൻ നിർദ്ദേശം. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി.വാഹിദാണ് നിർദ്ദേശം നൽകിയത്. എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഹാജരാവാൻ പറഞ്ഞത്.മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.കെ. ജമാലുദ്ദീൻ കഴിഞ്ഞ ദിവസം രാഘവന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ,​ എന്ന് ഹാജരാവാൻ സാധിക്കുമെന്ന് അദ്ദേഹം കൃത്യമായ മറുപടി നൽകിയിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നേരത്തെ നിശ്ചയിച്ചത് കാരണം ഒഴിവ് ലഭിക്കുന്ന അവസരത്തിൽ ഹാജരാവാമെന്നാണ് അറിയിച്ചിരുന്നത്.രണ്ട് അന്വേഷണമാണ് നടക്കുന്നത്. രാഘവനെതിരെ നൽകിയ പരാതിയിൽ കോഴിക്കോട് അഡിഷണൽ പൊലീസ് സൂപ്രണ്ടിന്റേതും രാഘവൻ നൽകിയ പരാതിയിൽ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടേതും. തന്റെ ശബ്ദം ഡബ്ബ് ചെയ്തു കയറ്റിയതാണെന്ന വാദത്തിൽ രാഘവൻ ഉറച്ച് നിൽക്കുകയാണ്. വാർത്തയുടെ കാസറ്റ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി 9 ഭാരത് വർഷ് ചാനൽ അധികൃതരിൽ നിന്ന് ലഭിച്ചാലേ ഫോറൻസിക് ലാബിൽ പരിശോധനയ്‌ക്ക് അയയ്ക്കാനാവൂ.

#MKRaghavan #hiddencam #congress

Videos similaires