പോറ്റിവളർത്തേണ്ട കുഞ്ഞിനെ ചുഴറ്റിയെറിഞ്ഞ് തലപിളർത്തി കൊന്ന നരാധമൻ

2019-04-07 114

അച്ഛന്റെ കരുതലും സംരക്ഷണവും കൊടുത്ത് പോറ്റിവളർത്തേണ്ട കുഞ്ഞിനെ ചുഴറ്റിയെറിഞ്ഞ് തലപിളർത്തി കൊന്ന നരാധമൻ. അരുൺ ആനന്ദ് എന്ന ചെകുത്താന് ഇതിൽകൂടുതൽ വിശേഷണങ്ങൾ ഉണ്ടെങ്കിൽ അതാണ് അനുയോജ്യം. തൊടുപുഴയിൽ രണ്ടാനച്ഛൻ ക്രൂരമായി എറിഞ്ഞു കൊലപ്പെടുത്തിയ ഏഴുവയസുകാരൻ ഇന്നലെ ലോകത്തോട് വിട പറഞ്ഞു. ഒമ്പത് ദിവസത്തോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആ കുരുന്നിന്റെ ജീവനു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു കേരളം മുഴുവനും എന്നുപറയാം. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി കൊണ്ട് അവൻ യാത്രയായി.

#thodupuzha #child #latestnews

Videos similaires