ദേവസ്വം മന്ത്രി കടകംപള്ളിയുടെ വിവാദപ്രസംഗം വെട്ടിലാക്കിയത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ. കണ്ണൂരില്‍ തെരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ കടകംപള്ളി ഇടതു സ്ഥാനാര്‍ഥി പികെ ശ്രീമതിയുടെ പ്രചരാര്‍ഥം പയ്യന്നൂരില്‍ നടത്തിയ തെരഞ്ഞെടുപ്പു പൊതുയോഗത്തിലാണ് ദൈവത്തെ കൂട്ടുപിടിച്ചു പ്രസംഗിച്ചത്. ഹാസ്യരൂപേണയാണ് പ്രസംഗിച്ചതെങ്കിലും ദൃശ്യമാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതോടെ മന്ത്രിയും വിവാദത്തില്‍പ്പെട്ടു.
lok sabha elections 2019 kadakampally surendran's constroversial speech in kannur