നമോ ടി.വിയുടെ ഭാവി എന്താകും ? | Oneindia Malayalam

2019-04-06 69

NAMO TV: Central government is breaking its own rules
സാധാരണ ഗതിയില്‍ ഒരു ചാനല്‍ തുടങ്ങാന്‍ കടമ്പകള്‍ ഏറെയാണ്.അങ്ങനെ ആര്‍ക്കും എപ്പോള്‍ വേണം എങ്കിലും ചാനലുകള്‍ തുടങ്ങാന്‍ പറ്റും എങ്കില്‍ ഇപ്പോള്‍ കൂണ് മുളക്കുന്നത് പോലെ കണ്ടേനെ വഴികളില്‍ ചാനല്‍ കെട്ടിടങ്ങള്‍.. ലൈസന്‍സ് മാത്രം പോര കേട്ടോ...അങ്ങനെ തെറ്റിദ്ധരിച്ചേക്കരുത്.ചാനല്‍ തുടങ്ങാന്‍ ഇറങ്ങി തിരിക്കുമ്പോള്‍ കയ്യില്‍ കാശും കൂടി വേണം...എന്നാല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ചാനല്‍ തുടങ്ങണം എങ്കില്‍ വേണ്ടേ ഈ പറഞ്ഞ ലൈസന്‍സ്...പറഞ്ഞ് വരുന്നത് പ്രധാനമന്ത്രി ചിരി തൂകി നില്‍ക്കുന്ന ലോഗോ ഉള്ള നമോ ടി.വിയുടെ കാര്യം ആണ്. ലൈസന്‍സില്ല, ചാനലിന്റെ ഉടമകള്‍ ആരെന്ന് അറിയില്ല എങ്കിലും കഴിഞ്ഞ 31 മുതല്‍ മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും, ബി.ജെ.പി നേതാക്കളുടെ അഭിമുഖങ്ങളും കൊണ്ടൊക്കെ സംപ്രേക്ഷണം പൊടി പൊടിക്കുകയാണ്. അതായത്, നമോ ടി.വി പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ.

Free Traffic Exchange