മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങൾ വിലയിരുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

2019-04-05 20

തനിക്കെതിരായ പരനാറി പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങൾ വിലയിരുത്തുമെന്ന് കൊല്ലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയമായ നെറിയാണോ നെറികേടാണോ താൻ പ്രവർത്തിച്ചതെന്ന് വിധിയെഴുതേണ്ടത് ജനങ്ങളാണ്. കഴിഞ്ഞ ലോക് സഭാ തിര‌ഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്കെതിരെ ഇങ്ങനെയൊരു പരാമർശം നടത്തുമ്പോൾ അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നടത്തുന്ന ഇത്തരം പരാമർശങ്ങൾ എത്രമാത്രം യുക്തിസഹമാണെന്ന് അദ്ദേഹം സ്വയംവിമർശനപരമായി പരിശോധിക്കണം. നെറിയും നെറികേടും വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#NKPremachandran #Pinarayivijayan #UDF

Free Traffic Exchange

Videos similaires