2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടി വരികയും ചെയ്യുന്ന സാഹചര്യം മനസ്സില്‍ കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ബാനര്‍ജി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി തിരഞ്ഞെടുപ്പിന് ശേഷം വിലപേശല്‍ ശക്തിയായി മാറാനുള്ള ശ്രമങ്ങള്‍ക്ക് മമത നീക്കം തുടങ്ങിയിട്ട് നാളുകളെറായി. കല്‍ക്കത്തയില്‍ പ്രതിപക്ഷ കക്ഷികളുടെ മഹാറാലി സംഘടിപ്പിച്ചതെല്ലാം ഈ നീക്കങ്ങളുടെ ഭാഗമാണ്