രാഹുൽ ഗാന്ധിക്ക് നേരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽഗാന്ധി എന്തിനാണ് അമ്പലത്തിൽ പോകുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. രാഹുൽഗാന്ധി പൂണൂലിട്ട ബ്രാഹ്മണനാണെന്ന് എന്തിനാണ് പ്രചരിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി ആരാഞ്ഞു. അതേസമയം സിപിഎമ്മിന് എതിരെ ഒരു വാക്കുപോലും താൻ പറയില്ല എന്ന് നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. സിപിഎമ്മിന് എതിരെ പറഞ്ഞാലും ഇല്ലെങ്കിലും കേരളത്തിൽവന്നു മത്സരിച്ചാൽ അത് സിപിഎമ്മിനെതിരെ ആണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
#RahulGandhi #PinarayiVijayan #Congress