we have 10 games to turn things around says rcb captain virat kohli
ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിക്കൊണ്ടിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍. മികച്ച താരനിരയുമായെത്തിയ ആര്‍സിബി ദയനീയ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്്ച രാത്രി നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോട് അവര്‍ ഏഴു വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. ഇത്തവണ ഒരു കളി പോലു ം ജയിക്കാനാവാത്ത ഏക ടീമും ആര്‍സിബി തന്നെയാണ്.