പാക്കിസ്ഥാനിന്റെ നാവിക സേനയുടെ ശക്തി ക്ഷയിക്കുന്നു എന്ന് റിപ്പോർട്ടുകൾ. പാക് നാവികസേനയുടെ 5 അന്തർവാഹിനികളിൽ നാലും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അഞ്ചാമത്തേത് ഭാഗികമായി മാത്രമേ ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ ചൈനയുടെ സഹായം തേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ ചൈനയുടെ സഹായം തേടിയത് നാവികസേനയെ ശക്തിപ്പെടുത്താൻ എന്നും രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. പാകിസ്താനിലെ നാവികസേനയെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എന്തും എപ്പോഴും നേരിടാനുള്ള കരുത്ത് ഇന്ത്യക്ക് ഉണ്ടെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
#pakisthan #pakisthanavy #imrankhan