യുഡിഎഫിൽ പോര് മുറുകുന്നു. വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടും കോൺഗ്രസിലെ തർക്കത്തിന് അറുതി വന്നിട്ടില്ല. കേരള കോൺഗ്രസ് മാണി വിഭാഗം ഇപ്പോഴും ഇടഞ്ഞു നിൽക്കുകയാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബൂത്ത് കമ്മിറ്റി രൂപീകരണ യോഗത്തിൽ നിന്നും കേരള കോൺഗ്രസ് വിട്ടു നിന്നു. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ് ഭരിക്കുന്നത്. ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കില്ല എന്നും യുഡിഎഫ് നിർദ്ദേശിച്ചു. എന്നിട്ടും എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മാണി വിഭാഗം തയ്യാറല്ല. ഇതാണ് കോൺഗ്രസിലെ തർക്കത്തിന്റെ പ്രധാനകാരണം.
#keralacongressm #rahulgandhi #kmmani