പി പി സുനീറിനെ പിൻവലിക്കാൻ സിപിഐ തയ്യാറാകണമെന്ന് വി എം സുധീരൻ. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സ്ഥിതികരിച്ച സാഹചര്യത്തിലാണ് വി എം സുധീരൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സിപിഐ രാഹുൽഗാന്ധിയെയാണ് പിന്തുണയ്ക്കേണ്ടതെന്നും വി എം സുധീരൻ പറഞ്ഞു. രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിന് വലിയ പുരോഗതിയാണ് കൊണ്ടുവരുന്നത്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരമാണെന്നും വിഎം സുധീരൻ പറഞ്ഞു. ഇതോടെ കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളുടെയും വിജയം ഉറപ്പിച്ചു കഴിഞ്ഞു എന്നും കോൺഗ്രസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന ആവശ്യം ആണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.
#VMSudheeran #congress #rahulgandhi