പാർലമെന്റ് തെരഞ്ഞെടുപ്പിനെ ഇടതു മുന്നണിയുടെ വിലയിരുത്തലായി കാണണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

2019-03-30 67

കണ്ണൂർ : പരാജയത്തിൽ നിന്ന് പരാജയത്തിലേക്ക് മാത്രം സഞ്ചരിച്ച പിണറായി സർക്കാർ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ ഇടതു മുന്നണിയുടെ വിലയിരുത്തലായി കാണണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തളിപ്പറമ്പിൽ മഹിളാ പാർമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ബിജെപിയും കോൺഗ്രസും തമ്മിലുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാഷ്ട്രീയ ചർച്ചകൾ നടക്കുമ്പോൾ കോടിയേരി തങ്ങളുടെ കുറ്റങ്ങൾ മറക്കുന്നതിനായി അനാവശ്യ ചർച്ചകൾ നടത്തുകയാണ്. അക്രമ രാഷ്ട്രീയത്തിൽ വാഴുന്ന കോടിയേരിയുടെ പാർട്ടിക്ക് രാഷ്ട്രീയ ചർച്ചകൾ പേടിയാണെന്നും അദ്ധേഹം പറഞ്ഞു. എല്ലാ കേസുകളിലും പ്രതിയായ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പുകളിൽ സ്ഥാനമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

#oommanchandy #congress #ldf

Videos similaires