പൗരത്വ രജിസ്റ്ററിലൂടെ ബംഗാളിലെ കടന്നു കയറ്റക്കാരെ അടിച്ചു പുറത്താക്കുമെന്ന് അമിത് ഷാ. തൃണമൂൽ ഭീകരതയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിനെ രക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. തങ്ങളിൽ എത്ര പേരെ നശിപ്പിച്ചാലും ജയം തങ്ങൾക്ക് തന്നെയാകുമെന്നും അമിത് ഷാ മമതാ ബാനർജിയെ വെല്ലുവിളിച്ചു. ബംഗാളിൽ 23 സീറ്റിൽ തങ്ങൾ ജയം ഉറപ്പിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു. രാജ്യത്തെ സംബന്ധിച്ചെന്നപോലെ ബംഗാളിനും ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. എൻഡിഎ അധികാരത്തിലെത്തിയാൽ പൗരത്വ രജിസ്റ്ററിലൂടെ കടന്നു കയറ്റക്കാരെ അടിച്ചു പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
#amitshah #bjp #westbengal