ചതിക്കുള്ള മറുപടി തിരഞ്ഞെടുപ്പിലൂടെ നൽകുമെന്ന് കെ സുരേന്ദ്രൻ. ഒരു സമൂഹത്തിന് നേരെയുണ്ടായ ചതിക്ക് മറുപടി നൽകുന്ന അവസരമാണ് വരുന്ന തിരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല അങ്ങനെ ആർക്കും കയറി നിരങ്ങാനുള്ള സ്ഥലമല്ല. ശബരിമല തന്നെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. അടിച്ചമർത്തലിനും ആക്ഷേപത്തിനും തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ആചാരങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ലോക നിലവാരമുള്ള തീർത്ഥാടകകേന്ദ്രമായി ശബരിമലയെ ഉയർത്താനുളളതാകണം വോട്ടെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
#ksurendran #bjp #sabarimala