ജനങ്ങളോട് വോട്ട് ചോദിക്കാൻ മുരളീധരന് ജാള്യതയുണ്ടെന്ന് സിപിഎം

2019-03-30 15

കെ മുരളീധരന് വോട്ട് ചോദിക്കാൻ ജാള്യതയെന്ന് എൽഡിഎഫ്. വടകരയിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എൽഡിഎഫ് തെരഞ്ഞെടുപ്പ് ചർച്ചയാക്കിയിരിക്കുകയാണ്. ജനങ്ങളോട് വോട്ട് ചോദിക്കാൻ മുരളീധരന് ജാള്യതയുണ്ടെന്നാണ് സിപിഎം പരിഹസിക്കുന്നത്. എന്നാൽ വടകരയിൽ പി ജയരാജന്‍റെ തോൽവി ഭയന്നുള്ള വെപ്രാളമാണ് ഇടത് ക്യാമ്പിനെന്ന് മുരളീധരൻ തിരിച്ചടിച്ചു.തന്‍റെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ യാതൊരു അനിശ്ചിതത്വവും ഇല്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു

#congress #vadakara #loksabhaelection2019

Videos similaires