ഇന്ത്യയുടെ നേട്ടം തിരിച്ചറിയുക പോലും ചെയ്യാത്തവരുടെ ബുദ്ധിയിൽത്തന്നെ സംശയം തോന്നുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയുടെ എ-സാറ്റ് പരീക്ഷണത്തെ അഭിനന്ദിച്ചും ഒപ്പം മോദിക്ക് ലോകനാടകദിനാശംസകൾ നേർന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.
ഇന്ത്യ ബഹിരാകാശരംഗത്തെ വലിയൊരു നേട്ടം സ്വന്തമാക്കി. ഇത് തിരിച്ചറിയുക പോലും ചെയ്യാത്തവരുടെ ബുദ്ധിയിൽത്തന്നെ എനിക്ക് സംശയം തോന്നുകയാണ്. രാഹുൽ ഗാന്ധിക്ക് തീയറ്ററിലെ സെറ്റും ഇന്ത്യയുടെ എ-സാറ്റും തമ്മിൽ തിരിച്ചറിയാൻ പോലും കഴിവില്ല എന്നും പ്രധാനമന്ത്രി പരിഹസിച്ചു മോദി. രാഹുൽ ഗാന്ധി കളങ്കിതനാണ് . 2019-ൽ ആരെ തെരഞ്ഞെടുക്കണമെന്ന് ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. ബിജെപി അധികാരത്തിൽ വരും. ചൗകീദാറും ദാഗ്‍ദാറും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
#pmmodi #rahulgandhi #BJP