രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകും എന്ന് വരുത്തി തീർക്കാനാണ് ഇടത് പാർട്ടികൾ നീക്കങ്ങൾ നടത്തുന്നത്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തി രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം ഇല്ലാതാക്കുകയാണ് ഇടതുപാർട്ടികളുടെ ലക്ഷ്യം. യുപിയിലെ മറ്റ് പാർട്ടികളെ ഉപയോഗപ്പെടുത്തിയാണ് ഇടതുപാർട്ടികൾ സമ്മർദ്ദ തന്ത്രം ഒരുക്കുന്നത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം പരത്തും എന്നും ഇതിൽ നിന്ന് പിന്മാറണം എന്നും ആവശ്യപ്പെട്ട് യുപിഎയിലെ മറ്റ് പാർട്ടികൾ രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടു എന്നാണ് വിവരങ്ങൾ. ബിജെപിക്കെതിരെ ബദൽ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികളെ പിണക്കണ്ട എന്നാണ് രാഹുൽഗാന്ധിയുടെ തീരുമാനം. അതുകൊണ്ടുതന്നെ തീരുമാനം സാവധാനം മതിയെന്ന നിലപാടാണ് രാഹുൽ ഗാന്ധിയുടേത്.
#Rahulgandhi #congress #wayanad