ദീപ നിശാന്തിനെ ട്രോളി സോഷ്യൽ മീഡിയ

2019-03-27 37

ദീപ നിശാന്തിനെ ട്രോളി സോഷ്യൽ മീഡിയ. ആലത്തൂർ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച ദീപയെയാണ് സോഷ്യൽ മീഡിയ കണക്കിന് ട്രോളുന്നത്. സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നു ഡാൻസ് കളിക്കുന്നു ഏത് മത വിശ്വാസിയാണ് എന്നതല്ല വിഷയം ആക്കേണ്ടത്.ഇത് ഐഡിയ സ്റ്റാർ സിംഗർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത്. ഇതിനെ സംബന്ധിച്ച് സാമാന്യബോധം വേണമെന്നുമായിരുന്നു ദീപാനിഷാന്ത് പരിഹസിച്ചത്. എന്നാൽ ഇതിന് മറുപടിയായി മോഹൻലാൽ ചിത്രത്തിലെ ഡയലോഗ് അടക്കം ഉപയോഗിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ദീപയെ ട്രോളുന്നത് . ഒരു പഞ്ചായത്ത് പ്രസിഡൻറ് ആയ എന്നെ കവിത കോപ്പിയടിച്ച നീ കുറ്റം പറയുന്നോ എന്ന് പരിഹസിച്ചു കൊണ്ടുള്ള ട്രോളുകൾ ആണ് ഉയരുന്നത്.

#deepanishanth #remyaharidas #ldf