രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വൈകുന്നത് ഇടത്-വലത് രാഷ്ട്രീയ സംവാദങ്ങൾക്കും ആക്കം കൂട്ടുന്നു. താൻ മത്സരിക്കില്ലെന്ന് രാഹുൽ ഗാന്ധി പറയാത്തത് മാത്രമാണ് കോൺഗ്രസിന്റെ ഏക പ്രതീക്ഷ. രാഹുൽഗാന്ധി മറുപടി നൽകാത്തത് കൊണ്ടാണ് തീരുമാനം വൈകുന്നത് എന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. പതിനൊന്നാം സ്ഥാനാർത്ഥി പട്ടികയിൽ വടകരയും വയനാടും വ്യക്തമാക്കാത്തതും കോൺഗ്രസ് നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നു. ബിജെപിക്ക് യാതൊരു സാധ്യതയുമില്ലാത്തിടത്ത് രാഹുൽഗാന്ധി മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നത് എന്ന് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ ചോദ്യം മുതലാണ് ഇടത്-വലത് രാഷ്ട്രീയ പോരിന്റെ തുടക്കം. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം വൈകുന്നതും രാഷ്ട്രീയപോര് രൂക്ഷമാകുന്നതിന് കാരണമാണ്.
#Rahulgandhi #Congress #Wayanad