കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്സിനെ കരകയറ്റാൻ തന്റെ പണമുപയോഗിക്കാൻ ബാങ്കുകളോട് വിജയ് മല്യയുടെ നിർദേശം. തന്റെ പേരിലുള്ള വായ്പകൾ തീർപ്പാക്കാൻ കർണാടക ഹൈക്കോടതിയിൽ കെട്ടി വെക്കാമെന്ന് പറഞ്ഞ 4,400 കോടി ഉപയോഗിച്ച് ജെറ്റ് എയർവെയ്സിനെ രക്ഷിച്ചു കൂടേയെന്നാണ് മല്യയുടെ ചോദ്യം.വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ നൽകാനുള്ളത്. ഇതിൽ 4,400 കോടി രൂപ തിരിച്ചടക്കാമെന്നായിരുന്നു മല്യ ഉറപ്പ് നൽകിയത്. ഏകദേശം 8000 കോടി രൂപയുടെ കടക്കെണിയിലുള്ള ജെറ്റ് എയർവെയ്സിന് ബാങ്കുകൾ 1500 കോടി നൽകുമെന്ന് അറിയിച്ചിരുന്നു.
#Vijaymallya #jetairways #kingfisher