തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ ആരാകും?

2019-03-26 232

പ്രധാനമന്ത്രിക്കു പോലും കേരളത്തിലെ തിരഞ്ഞെടുപ്പു പ്രസംഗത്തിൽ ഒന്നോ രണ്ടോ തവണ ശബരിമല എന്നു പറയാതെ തരമില്ല. അതാണിപ്പോൾ പത്തനംതിട്ട മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രസക്തി. മണ്ഡല രൂപീകരണത്തിനു ശേഷമുള്ള മൂന്നാം തിരഞ്ഞെടുപ്പിനു കച്ച മുറുക്കുമ്പോൾ ബിജെപിക്കു വാരാണസി പോലെയും കോൺഗ്രസിന് അമേഠി പോലെയും സിപിഎമ്മിനു വടകര പോലെയും അതിപ്രധാനമാണു പത്തനംതിട്ടയും. പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ 2 മണ്ഡലങ്ങളും ചേരുന്ന പാർലമെന്റ് മണ്ഡലത്തിന്റെ മനസ്സറിയാൻ കാത്തിരിക്കുന്നു,
ഒളിഞ്ഞും തെളിഞ്ഞും ശബരിമല തന്നെയാകും മുഖ്യ പ്രചാരണ വിഷയം. യുവതീപ്രവേശ വിധിയുടെ പേരിൽ ജില്ലയിൽ സംഘർഷങ്ങളും ഹർത്താലുകളും തുടർക്കഥയായിരുന്നു. തെരുവുകൾ സമരഭൂമിയായി. പ്രളയക്കെടുതിയുടെ മുറിവുകളും ഏറെയുണ്ട്. റാന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങൾ തകർന്നടിഞ്ഞു.
നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ തുടർന്നു മാന്ദ്യം നേരിട്ട വ്യാപാര, വാണിജ്യ മേഖലയെ പ്രളയം പൂർണമായി തകർത്തു. കാർഷിക വിളകൾ നശിച്ചു, വീടുകൾ വാസയോഗ്യമല്ലാതായി. പുനരുദ്ധാരണവും പുനരധിവാസവും ഇപ്പോഴും ചോദ്യചിഹ്നം. ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ മടക്കം, വനമേഖലയിലെ കുടിയിറക്കു ഭീഷണി, വന്യമൃഗ ശല്യം, ആദിവാസികളുടെ ദുരിത ജീവിതം, കുടിവെള്ള പ്രശ്നം തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിലെ നീറുന്ന വിഷയങ്ങൾ തന്നെ. ഹാട്രിക് വിജയത്തിനാണ് ആന്റോ ആന്റണിയുടെ പോരാട്ടം. 10 വർഷത്തിനിടെ, ആരെയും പേരെടുത്തു വിളിക്കാനുള്ള സൗഹൃദം നേടിയെന്ന ആത്മവിശ്വാസവുമായി ഭൂരിപക്ഷം ഇരട്ടിയാക്കുകയെന്ന ലക്ഷ്യവുമായാണു പോരാട്ടം. പ്രളയ കാലത്തു സ്വന്തം വീട് ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ, വിതരണ കേന്ദ്രമാക്കി. രക്ഷാപ്രവർത്തനത്തിനു കൈമെയ് മറന്നിറങ്ങി. ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചു. ആറന്മുളയിലെ അട്ടിമറി തന്നെയാണ് വീണാ ജോർജിലൂടെ പത്തനംതിട്ടയിലും എൽഡിഎഫ് പ്രതീക്ഷിക്കുന്നത്

#pathanamthitta #election #ksurendran

Videos similaires