ലോക്സഭയിലേക്ക് ആലത്തൂരിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനായി വോട്ട് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ അനിൽ അക്കര എഴുതിയ വാചകങ്ങളെ വിമർശിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. രമ്യ ഹരിദാസ് ജീവിതത്തിൽ താണ്ടേണ്ടി വന്ന കനൽവഴികളെ കുറിച്ച് വിവരിക്കുന്നതിൽ തെറ്റില്ലെന്നും പക്ഷേ വോട്ട് അഭ്യർത്ഥിക്കുമ്പോൾ മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനം നടത്തുമ്പോൾ ഇവിടെ നടക്കുന്നത് പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണെന്ന് ഓർക്കണമെന്നും ദീപ നിശാന്ത് ഓർമിപ്പിക്കുന്നു. റിയാലിറ്റി ഷോയിലേതോ അല്ലാതെ അമ്പല കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്നും ദീപ നിശാന്ത് അനിൽ അക്കര എം.എൽ.എയെ വിമർശിച്ചുകൊണ്ട് എഴുതുന്നു..
#DeepaNishanth #Election #loksabha