ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി യുവരാജ് സിംഗ്.

2019-03-25 1

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ്. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്ന് 37കാരനായ യുവി പറഞ്ഞു.കഴിഞ്ഞ രണ്ടുവര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. ആ സമയം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയകാലം മുതല്‍ അത് ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. ഇന്ത്യക്കായി കളിക്കാതിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു.ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളാണ് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയത്. കളി ആസ്വദിക്കുന്നിടത്തോളം അത് തുടരുക എന്നത് തന്നെയാണ് എന്റെ നയം-ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം യുവി പറഞ്ഞു. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ യുവിക്കായിരുന്നില്ല.

Videos similaires