സംസ്ഥാനത്തെ സൂര്യാതപ ജാഗ്രത മുന്നറിയിപ്പ് സര്‍ക്കാര്‍ നാല് ദിവസം കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ശരാശരിയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്തെ 11 ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ 4 ഡിഗ്രി വരെയും, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശരാശരി താപനിലയില്‍ നിന്നും 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉള്ളതായും മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനത്തെ കൊടുംചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 55 പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് പൊള്ളലേറ്റത്
#Kerala #hotweather #godsowncountry