വര്‍ഗീയതിലൂന്നിയ രാഷ്ട്രീയം മുന്നോട്ട് വച്ച നേതാവ്

2019-03-20 742

രാജ്യത്തെ ഒട്ടനവധി സംഭവങ്ങളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന നേതാക്കളെ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലൊരു നേതാവാണ് ബിജെപി സ്ഥാപകരില്‍ ഒരാളായ ലാല്‍ കൃഷ്ണ അദ്വാനി. പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി, ഉപ പ്രധാനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പക്ഷേ, നരേന്ദ്ര മോദിയുടെ ഉയര്‍ച്ചയോടെയാണ് പ്രധാനമന്ത്രി പദവി അലങ്കരിക്കാന്‍ സാധിക്കാതെ പോയത്. ബിജെപിയുടെ ചരിത്രം അദ്വാനിയുടെ കൂടി ചരിത്രമാണ്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കുമെന്നാണ് ഒടുവിലെ വിവരം. ബിജെപിയില്‍ വിഭാഗീയതിയില്ലെന്ന തോന്നലുണ്ടാക്കാന്‍ വേണ്ടിയാണ് അദ്വാനിയെ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ തട്ടകം ഗാന്ധി നഗര്‍ എന്ന തന്റെ പഴയ മണ്ഡലം തന്നെയാകുമോ എന്ന് തീരുമാനിച്ചിട്ടില്ല.