രാജീവ് ഗാന്ധിക്ക് ശേഷം കോൺഗ്രസ്സിന്റെ അമരക്കാരി

2019-03-18 4

ഇറ്റലിയിലെ വിസന്‍സയില്‍ ഇടത്തരം കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ഉപരിപഠനത്തിന് കേംബ്രിഡ്ജില്‍ എത്തിയപ്പോഴാണ് സോണിയ രാജീവ് ഗാന്ധിയുമായി പരിചയപ്പെടുന്നത്. ഇംഗ്ലീഷ് പഠിക്കാനെത്തിയതായിരുന്നു സോണിയ. മെക്കാനിക്കല്‍ എന്‍ജിനിയങറിങിന് വന്നതായിരുന്നു രാജീവ് ഗാന്ധി. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ടുവെന്നാണ് പ്രണയം സംബന്ധിച്ച് സോണിയ തന്നെ പറഞ്ഞിട്ടുള്ളത്. പ്രണയം വിവാഹത്തിലേക്ക് വഴിമാറിയതോടെ സോണിയ ഇന്ത്യയുടെ മരുമകളായി ദില്ലിയിലെ അധികാര ഇടനാഴികളിലെത്തി.