ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഏറ്റവും സജീവമായി കൊണ്ടിരിക്കുന്ന പേരാണ് തുഷാര്‍ വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ഭാരത് ധര്‍മ ജനസേനയെന്ന ബിഡിജെഎസ് കേരളത്തിലെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി മാറി കഴിഞ്ഞു. നിലവില്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും വിശാല മനോഭാവമാണ് തങ്ങള്‍ക്കുള്ളതെന്ന് തുഷാര്‍ വ്യക്തമാക്കിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണായകമായ വോട്ട് പിടിക്കാന്‍ ബിഡിജെഎസ്സിന് കഴിഞ്ഞിരുന്നെങ്കിലും, വിജയം ഇപ്പോഴും ആ പാര്‍ട്ടിക്ക് അനിവാര്യമാമ്. ഇത്തവണ തുഷാറിന്റെ നേതൃത്വത്തില്‍ ആ പോരായ്മ നികത്താനാവുമോ എന്നതാണ് പ്രധാന മുന്നണികളെല്ലാം ചിന്തിച്ച് കൊണ്ടിരിക്കുന്നത്.