കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിസി വിഷ്ണുനാഥിന്റെ പരിഹാസം

2019-03-04 21

ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിന്റെ തിരിച്ചടിയാണെന്ന് കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിസി വിഷ്ണുനാഥിന്റെ പരിഹാസം. കോടിയേരി വെറുമൊരു തമാശ കഥാപാത്രമായി മാറികൊണ്ടിരിക്കുകയാണ് . അജ്ഞാതനായ ഒരാളുടെ മൃതദേഹത്തിനരികിൽ നിന്ന് വിലപിക്കുന്ന മാമ്മുക്കോയയുടെ കഥാപാത്രമാണ് കോടിയേരിയെന്നും വിഷ്ണുനാഥ് പരിഹസിച്ചു. മരണപ്പെട്ടയാളുടെ ബന്ധുക്കൾപോലും പറയുന്നത് വ്യക്തിവൈരാഗ്യ കൊലപാതകം എന്നാണ്. എന്നാൽ കോടിയേരി സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. കോടിയേരിക്ക് മാത്രമാണ് ഇതൊരു തിരിച്ചടിയായി തോന്നുന്നത്.രക്തസാക്ഷികളെ കൂട്ടാനുള്ള തത്രപ്പാടിലാണ് സിപിഎം . ഇതൊക്കെ മലയാളികൾ കാണുന്നുണ്ടെന്നും കോടിയേരി പരിഹസിക്കുന്നു എന്നത് കോടിയേരി കാണുന്നുണ്ടോ എന്നും പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

Videos similaires