പത്തനംതിട്ടയിൽ താമര വിരിയിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി . തിരുവനന്തപുരം കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ഇറക്കി മത്സരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം. കെ സുരേന്ദ്രനെ കൂടാതെ പത്തനംതിട്ടയിൽ എംടി രമേശ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലത്തിൽ കെ സുരേന്ദ്രനിലൂടെ അട്ടിമറി വിജയം നേടിയെടുക്കാനാണ് ബിജെപിയുടെ നീക്കം.