the country felts the absence of rafale jets pm said on saturday. you are responsible for the delay in the arrival of rafale jets rahul gandhi replied
റഫേൽ യുദ്ധ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ പാകിസ്താനെതിരെയുള്ള പ്രതിരോധ നീക്കങ്ങളുടെ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫേൽ വിമാനങ്ങളുടെ ഫലം രാജ്യം ഇപ്പോൾ മനസിലാക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.