ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് സ്വന്തം നാട്ടുകാരനെ മർദ്ദിച്ചു കൊന്നിരിക്കുകയാണ് പാക്കിസ്ഥാനികൾ. ഇന്ത്യൻ പൈലറ്റ് ആണെന്ന് തെറ്റിദ്ധരിച്ചാണ് പാക്കിസ്ഥാനിലെ തന്നെ ഒരു പൈലറ്റിനെ ഇവർ മർദ്ദിച്ചു കൊന്നത്. പാക്കിസ്ഥാന്റെ പോർവിമാനം ആയ എഫ്16 ന്റെ വിങ് കമാൻഡർ ഷഹബാസ് ഉദിനെയാണ് പാക്കിസ്ഥാനികൾ തല്ലിക്കൊന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ മിഗ്21 തകർന്നതിന് സമീപത്തുനിന്നാണ് പാക്കിസ്ഥാനികൾ ഷഹബാസിനെ പിടികൂടിയത്. ഇതോടെ ഊരും പേരും പോലും ചോദിക്കാതെ ഇന്ത്യക്കാരനാണെന്ന വിശ്വാസത്തിൽ മാരകമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ ആധാരശില പോലും ഇന്ത്യയോടുള്ള വെറുപ്പും വിദ്വേഷവും തന്നെയാണെന്നാണ് ഇതിലൂടെ തെളിയുന്നത്.