അഭിനന്ദൻ വർദ്ധമാനെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

2019-03-01 37

ധീര സൈനികൻ അഭിനന്ദൻ വർദ്ധമാനെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് മുഴുവൻ അഭിനന്ദൻ മാതൃകയായിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഉറുക്കും പുൽവാമക്കും ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഭിനന്ദൻ ഒരു തമിഴ്നാട്ടുകാരൻ ആയതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി അഭിനന്ദനന്റെ ധീരതയെ പ്രശംസിച്ചത്.

Videos similaires