ഇന്ത്യയെ വിഭജിക്കാനാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി. ഇന്ത്യയെ തകർക്കാനുള്ള ഒരു നീക്കവും ഇന്ത്യൻ മണ്ണിൽ വിലപ്പോവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യൻ ജനത പാക്ഭീകരതയ്ക്കെതിരെ ഒരേമനസ്സോടെ പോരാടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം മിക് 20 വിമാനം തകർന്ന് പാകിസ്താൻ പട്ടാളത്തിന്റെ പിടിയിലായ വൈമാനികനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.