pulwama @ttack rahul says stand with government
പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഈ അവസരത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കിയ രാഹുല്‍, ഈ വിഷയത്തില്‍ മറ്റ് പ്രസ്താവനകള്‍ക്കില്ലെന്നും പറഞ്ഞു. ഇത് രാജ്യത്തിന് ബുദ്ധിമുട്ടേറിയ സമയമാണ്. കേന്ദ്ര സര്‍ക്കാരിനെയും കൊല്ലപ്പെട്ട സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നു. രാഷ്ട്രീയം ഇക്കാര്യത്തില്‍ കളിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.