വൈറലായി #save_luttappi campaign

2019-02-10 17

Social Media trolls demanding Justice for Luttappi, the cartoon character of Balarama

ലുട്ടാപ്പി ആരാണെന്ന് ചോദിച്ചാല്‍ 90 കളിലെ കുട്ടികളെ സംബന്ധിച്ച് മറക്കാനാകാത്ത ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തെ ഒഴിവാക്കിക്കൊണ്ട് ഒരു മായവിക്കഥ അവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ബാലരമയുടെ പുതിയ പരസ്യം കണ്ടപ്പോള്‍ പല ലുട്ടാപ്പി ഫാന്‍സിനും സഹിക്കാന്‍ പോലും കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സേവ് ലുട്ടാപ്പി കാമ്പയിന്‍ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.