ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യം സാധ്യമായില്ലെങ്കിലും മറ്റുസംസ്ഥാനങ്ങളില്‍ പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകളുമായി മുന്നോട്ടുപോവുകയാണ്. യുപിയില്‍ എസ്പിയും-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാവാന്‍ കഴിയാതെ പോയതോടെ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്സ് മറ്റു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം നിലവില്‍ വരുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ്.