കൊച്ചുണ്ണിയുടെ 100 ദിനത്തിനായി മോഹൻലാലും നിവിനും
പോയവര്‍ഷത്തില്‍ പുറത്തിറങ്ങിയ മികച്ച ചരിത്ര സിനിമകളിലൊന്നായിരുന്നു കായംകുളം കൊച്ചുണ്ണി. ഐതിഹ്യത്തിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് സുപരിചിതമായ കഥയെ സിനിമയാക്കുമ്പോള്‍ ചില്ലറ വെല്ലുവിളിയല്ല താന്‍ നേരിട്ടതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ റിലീസ് ചെയ്തതിന് ശേഷവും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിരവധി അവസരങ്ങള്‍ ഒഴിവാക്കിയാണ് നിവിന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.