Now, Kuldeep Yadav will be our No.1 overseas spinner: Coach Ravi Shastri
സമീപകാലത്ത് ഇന്ത്യ ടെസ്റ്റില്‍ നടത്തിയ വിജയങ്ങളുടെയെല്ലാം പിന്നില്‍ ആര്‍ അശ്വിന്റെ സ്പിന്‍ മാന്ത്രികതയുണ്ടായിരുന്നു. അശ്വിനും രവീന്ദ്ര ജഡേജയും ചേരുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ കൂട്ടുകെട്ടാണെന്ന് പല അവസരങ്ങളിലും തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍, അശ്വിന്റെ കാലം കഴിഞ്ഞെന്ന് സൂചിപ്പിച്ച് പരിശീലകന്‍ രവി ശാസ്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.