യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കാൻ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നില്ലെന്ന് കടകംപള്ളി

2019-02-04 1

ശബരിമലയിൽ എത്തുന്ന യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കാൻ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.ശ്രീലങ്കൻ യുവതി ശശികല അയ്യപ്പ ദർശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ അല്ല.എന്നാൽ ദേവസ്വം ബോർഡിന്റെ മാനുവൽ അനുസരിച്ച് പ്രവർത്തിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നും തന്ത്രിയുടെ നിയമനത്തിൽ സർക്കാരോ ദേവസ്വം ബോർഡോ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകൾക്കും സത്യവാങ്മൂലത്തിനും വിരുദ്ധമായ നിലപാടുകളാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ കടകംപള്ളി വെളിപ്പെടുത്തിയിരിക്കുന്നത്.

Free Traffic Exchange

Videos similaires