bjp considering mohanlal as trivandrum candidate confirms rajagopal
ബിജെപി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമായി നടത്തുന്നുണ്ട്. ഇതിന് പിന്നാലെ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങളായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന്. ഇക്കാര്യം ഇപ്പോള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാനായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ സ്ഥിരീകരിച്ചു. എന്‍ഡിവിയോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.