shaheen siddique talking about mammootty
ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെയായിരുന്നു. അന്ന് തന്നെ സിദ്ദിഖും സിനിമയില്‍ സജീവമായിരുന്നു. നായകനായും സഹതാരവുമായൊക്കെ നിറഞ്ഞുനിന്നിരുന്നു ഈ താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചിരുന്നത്. ഏത് തരത്തുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരം തെളിയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകനും മലയാള സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമായിരുന്നു മിക്ക സിനിമകളും