ശബരിമലയിലെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന റിലേ നിരാഹാര സമരം എങ്ങുമെത്താതെയാണ് ബിജെപി നിര്‍ത്തിവെച്ചത്. പൊതുസമൂഹത്തിന് മുന്നില്‍ അതിന്റെ ജാള്യത ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ വിഭാഗീയതയും ശക്തമാക്കുന്നു. സമരം പരാജയപ്പെട്ടതില്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വി മുരളീധര പക്ഷം ഉയര്‍ത്തുന്നത്. ഇതിനിടെയാണ് പാര്‍ട്ടി വിലക്ക് പരസ്യമായി ലംഘിക്കുന്ന പ്രവണതയും നേതാക്കളുടെ ഭാഗത്ത് നിന്ന് സജീവമായത്. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പ്രസിഡന്റ് രാജി വെച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. വിശദാംശങ്ങള്‍ ഇങ്ങനെ..
party ban violated channel discussion bjp a member of the state committee has been suspended