വാഹന വ്യൂഹത്തിന്റെ ആകെ വില ഏകദേശം 16.55 കോടിയോളം വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്
ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യവസായ പ്രമുഖനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.മക്കൾക്കും സുരക്ഷയ്ക്ക് കോടി വില മതിക്കുന്ന കാറാണ് ഉള്ളത്.
സഞ്ചരിക്കാന്‍ മാത്രമല്ല, അംബാനിക്കും കുടുംബത്തിനും അകമ്പടി പോകാനും കോടികൾ വിലയുള്ള ആഡംബര വാഹനങ്ങളാണുള്ളത്. കോടികള്‍ വിലയുള്ള വാഹന നിരയുമായി മുകേഷ് അംബാനിയുടെ പുത്രന്മാര്‍ മുംബൈയിലുടെ സഞ്ചരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
3.6 കോടി രൂപ വില വരുന്ന രണ്ട് ബെന്‍റലി ബെന്‍റഗിലാണ് അംബാനി പുത്രന്മാരായ ആകാശിന്‍റെയും അനന്തിന്‍റെയും സഞ്ചാരം. ഇവർക്ക് അകമ്പടി സേവിക്കാന്‍ മാത്രം നാല് റേഞ്ച് റോവർ ഡിസ്കവറി, ഒരു റേഞ്ച് റോവർ, ആറ് ഫോഡ് എൻഡവറുകള്‍, മൂന്ന് റേഞ്ച് റോവർ സ്പോർട്ട്, രണ്ട് ബി.എം.ഡബ്ല്യു എക്സ് 5 എന്നിവയുമുണ്ട്.
കഴിഞ്ഞ മാസം യൂ ടൂബില്‍ അപ് ലോഡ് ചെയ്ത അമ്ബനി പുത്രന്മാരുടെ വാഹന വ്യൂഹ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
എല്ലാ വാഹനങ്ങളുടെ എക്സ് ഷോറും വില മാത്രം കൂട്ടിയാൽ അംബാനിയുടെ മക്കൾ സഞ്ചരിച്ച വാഹന വ്യൂഹത്തിന്റെ ആകെ വില ഏകദേശം 16.55 കോടിയോളം വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇവയ്ക്കു പുറമേ നിരവധി ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ് മുകേഷ് അംബാനിയുടെ ഗാരേജ്. മെഴ്സിഡെസ് മേയ്ബാച്ച്, ആസ്റ്റൺ മാർട്ട് റാപ്പിഡ്, റോൾസ് റോയ്സ് ഫാൻറം, ബെന്‍റലി ബെന്‍റഗ തുടങ്ങി ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ അംബാനിക്ക് സ്വന്തമായുണ്ട്.
ഇതിൽ ബെന്‍റലി ബെന്‍റഗ കാറുകൾക്ക് മാത്രം 7.6 കോടി രൂപയാണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.