യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ട് ദേവസ്വം ബോർഡിന്റെയോ വകുപ്പിന്റെയോ അല്ല; കടകംപള്ളി സുരേന്ദ്രൻ

2019-01-19 33

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ട് ദേവസ്വം ബോർഡിന്റെയോ വകുപ്പിന്റെയോ അല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ഇത് പോലീസിന്റെ കണക്കുകൾ മാത്രമാണ്.വെർച്യുൽ ക്യൂ സംവിധാനം കൈകാര്യം ചെയ്ത പോലീസ് കൊടുത്ത പട്ടികയാണിത്. ഓൺലൈൻ രജിസ്ട്രേഷന് ചില രേഖകൾ ഉണ്ടെന്നും അതിൽ നിന്നുള്ള വിവരങ്ങൾ ആകാം ഇതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ വിഷയത്തെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും താൻ രോഗബാധിതനായി കിടന്നതിനാൽ ഇത്തരം വിവരങ്ങൾ ഒന്നും അറിഞ്ഞില്ലെന്നുമാണ് ദേവസ്വം പ്രസിഡണ്ട് പത്മകുമാറിന്റെ വാദം.

Videos similaires