യുവതികളെ മൂന്നര മണിക്കൂറോളം പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞിരുന്നു
ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ടു യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽനിന്ന് പൊലീസ് വാഹനത്തിൽ യുവതികളെ നീക്കി. യുവതികളെ മൂന്നര മണിക്കൂറോളം പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞിരുന്നു . പോലീസ് യുവതികളെ പത്തനംതിട്ടയിലേക്ക് ആണ് കൊണ്ട് പോയിരിക്കുന്നത് . അതെ സംയമ ദർശനം സാധിക്കുന്നത് വരെ നിരാഹാരം സ്മാരകം തുടങ്ങിയിരിക്കുകയാണ് യുവതികൾ ഇപ്പോൾ .പുലർച്ചെ നാലരയോടെയാണ് കണ്ണൂർ സ്വദേശികളായ രേഷ്മ നിഷാന്തും ഷാനില സജേഷും ശബരിമലയിലേക്ക് എത്തിയത് .ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും മലകയറ്റം ആരംഭിച്ചത്. ദർശനത്തിനുശേഷം മടങ്ങിയ തീർഥാടകർ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിച്ചു. വിവരം പടർന്നതോടെ കൂടുതൽ തീർഥാടകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. അതിനിടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.അതേസമയം, വ്രതം നോറ്റാണ് എത്തിയതെന്നും ദർശനം നടത്താതെ തിരികെ പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി.
നിലയ്ക്കലിലെത്തിയാൽ സുരക്ഷയൊരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു. മുൻപ് രേഷ്മ മല കയറുന്നതിനായി എത്തിയെങ്കിലും സാധിച്ചിരുന്നില്ല. മാലയിട്ടതായുള്ള വാർത്ത പുറത്തുവന്നപ്പോൾ മുതൽ രേഷ്മയ്ക്ക് നാട്ടുകാരിൽനിന്നും കുടുംബക്കാരിൽനിന്നും വൻ പ്രതിഷേധമാണ് നേരിടേണ്ടി വന്നിരുന്നത്. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട് സാഹചര്യം വരെ ഉയർന്നിരുന്നു.. പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാർ പറയുന്ന ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതംനോൽക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കിൽ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികൾ പറഞ്ഞു തരണമെന്നും രേഷ്‌മ ആവശ്യപ്പെട്ടു.ശബരിമലയിൽ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് പ്രാകൃതമായ നടപടിയാണെന്നും ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്രതം പാലിച്ച് ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന നടപടി പ്രാകൃതവും നിയമവിരുദ്ധവുമാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ പേക്കൂത്തിന് പൊലീസ് അവസരം ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്കിനു തൊട്ടുപിന്നാലെ ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ തടഞ്ഞത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള വിശ്വാസികള്‍.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ദര്‍ശനത്തിനെത്തിയത്. ആന്ധ്രയില്‍നിന്നുള്ള അഞ്ചു പേരാണ് യുവതികളെ തിരിച്ചറിഞ്ഞ് ആദ്യം തടഞ്ഞത്. പൊലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ടു പോയി. എന്നാല്‍ നീലിമലയില്‍ മൂന്നാമത്തെ ഷെഡിനു സമീപത്തു വച്ച് കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.ഇവര്‍ കര്‍പ്പുരാഴി കത്തിച്ച് ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തടഞ്ഞു. പേരിനു മാത്രം മലയാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. തീര്‍ഥാടകരെ മുന്‍നിര്‍ത്തി യുവതികളെ തടയുകയെന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നാണു പൊലീസിന്റെ നിഗമനം.
പൊലീസ് നടപടിയില്‍ അന്യസംസ്ഥാന തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പ്രതിഷേധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ള മലയാളികളുടെ സുരക്ഷയെ വരെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തില്‍ യുവതികളെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് തീരുമാനിച്ചു.