വജ്രക്കലുകളിൽ തീർത്ത നഗരം

2019-01-11 0

കെട്ടിടങ്ങളുടെ കൽച്ചുവരുകൾ പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് തിരിച്ചറിയാം

വ​ജ്ര​ങ്ങൾ കൊണ്ടുള്ള കെട്ടിടങ്ങളുള്ള ഒരു ചെറിയ നഗരം.
ജ​ർ​മ​നി​യി​ലെ ബ​വാ​റി​യ എ​ന്ന സം​സ്ഥാ​ന​ത്തു​ള്ള ഒ​രു ചെ​റി​യ ന​ഗ​ര​മാ​ണ് നോ​ർ​ഡി​ലി​ൻ​ഗെ​ൻ. ഒ​റ്റ നോ​ട്ട​ത്തി​ൽ ജ​ർ​മ​നി​യി​ലെ മ​റ്റു പ​ല ന​ഗ​ര​ങ്ങ​ളെ​യും​പോ​ലെ ക​ൽ​ഭി​ത്തി​ക​ളും ഓ​ടു​കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര​ക​ളു​മു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ തി​ങ്ങിനി​റ​ഞ്ഞ ഒ​രു സാ​ധാ​ര​ണ ന​ഗ​ര​മാ​ണി​ത്. എ​ന്നാ​ൽ ഇ​വി​ട​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ ക​ൽ​ചു​വ​രു​ക​ൾ ഒ​രു മൈ​ക്രോ​സ്കോ​പ് ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള ന​ഗ​ര​മെ​ന്ന് നാം ​നോ​ർ​ഡി​ലി​ൻ​ഗെ​നെ വി​ളി​ക്കും. കാ​ര​ണം ഈ ​ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് 72,000 മൈ​ക്രോ​സ്കോ​പി​ക് വ​ജ്ര​ങ്ങ​ളാ​ണ്. ഏ​ക​ദേ​ശം 150 ല​ക്ഷം വ​ർ​ഷം മു​ന്പ് ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നെ​ത്തി​യ ഒ​രു വ​ലി​യ ഉ​ൽ​ക്ക ഈ ​പ്ര​ദേ​ശ​ത്ത് പ​തി​ച്ച​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 15.5 മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഈ ​ഉ​ൽ​ക്ക​യ്ക്ക് ഒ​രു കി​ലോ​മീ​റ്റ​റോ​ളം വി​സ്താ​ര​വും 300 ല​ക്ഷം ട​ണ്‍ ഭാ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഈ ​ഉ​ൽ​ക്ക ഭൂ​മി​യി​ൽ പ​തി​ച്ച​പ്പോ​ഴു​ണ്ടാ​യ ഉ​യ​ർ​ന്ന താ​പ​വും മ​ർ​ദ​വും നി​മി​ത്തം ഉ​ൽ​ക്ക ഉ​രു​കു​ക​യും ഗ്ലാ​സ്,ക്രി​സ്റ്റ​ൽ, വ​ജ്രം എ​ന്നി​വ അ​ട​ങ്ങി​യ ഒ​രു​ത​രം ക​ല്ല് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.
ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ഡി 898ൽ ​ഇ​വി​ടെ മ​നു​ഷ്യ​വാ​സം ആ​രം​ഭി​ച്ച​താ​യാ​​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.
എ​ന്നാ​ൽ അ​ന്ന് ഇ​വി​ടെ എ​ത്തി വീ​ടു​വ​ച്ചു താ​മ​സി​ച്ച​വ​ർ​ക്ക് ത​ങ്ങ​ൾ ലോ​ക​ത്ത് ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം വ​ജ്രസാ​ന്ദ്ര​ത​യു​ള്ള സ്ഥ​ല​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.
ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ജ്ര​ങ്ങ​ൾ ഇ​വി​ടെ ചി​ത​റിക്കി​ട​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ ന​ഗ്ന നേ​ത്ര​ങ്ങ​ൾ​ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത് എ​ന്തൊ​ക്കെ​യോ പ്ര​ത്യേ​ക​യു​ള്ള ക​ല്ലി​ന് മു​ക​ളി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ നോ​ർ​ഡി​ലി​ൻ​ഗെ​ൻ​കാ​ർ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യാ​നും മ​റ്റും ഈ ​ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു.
അ​ഗ്നിപ​ർ​വ​ത സ്ഫോ​ട​ന​ത്തി​ലോ മ​റ്റോ രൂ​പ​പ്പെ​ട്ട​താ​ണ് ഈ ​ക​ല്ലു​ക​ൾ എ​ന്നാ​ണ് ആ​ളു​ക​ൾ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 1960ലാ​ണ് ഇ​ത് ഒ​രു ഉ​ൽ​ക്ക​യാ​ണെ​ന്ന് ലോ​കം തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ര്യം ഇ​ത്ര​യും വ​ജ്ര​ക്ക​ല്ലു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും അ​വ​യു​ടെ വ​ലു​പ്പം 0.33മി​ല്ലി​മീ​റ്റ​റി​ലും കു​റ​വാ​യ​തി​നാ​ൽ അ​വ​യ്ക്ക് വി​ല​യൊ​ന്നും ല​ഭി​ക്കി​ല്ല.
അ​തു​കൊ​ണ്ടു​ത​ന്നെ ത​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് വ​ജ്ര​മെ​ടു​ക്കാ​നോ ഇ​വി​ടെ വ​ജ്ര ഖ​നി തു​ട​ങ്ങാ​നോ ഒ​ന്നും ഇ​വി​ട​ത്തു​കാ​ർ മെ​ന​ക്കെ​ടാ​റി​ല്ല.
വ​ജ്ര​ത്തി​ൽ തീ​ർ​ത്ത കെ​ട്ടി​ട​ങ്ങ​ളും ഉ​ൽ​ക്ക​യു​മൊ​ക്കെ കാ​ണാ​ൻ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്.
നഗരത്തിനുള്ളില്ലേ എല്ലാ കെട്ടിടങ്ങളും ഇത്തരത്തിൽ വജ്രം ഉപയോഗിച്ച് നിർമ്മിച്ചതാണ്. അമേരിക്കൻ ഭൂമി ശാസ്ത്രജ്ഞരായ യൂജിൻ ഷൂ മേക്കറും, എഡ്‌വേർഡ് കഓസും 1960 ലാണ് ഈ നഗരം സന്ദർശിച്ചത്. നോർഡിലിങിന്റെ ഭൗമശാസ്ത്ര പഠനത്തിനുശേഷം, ഈ ഗർത്തം അഗ്നിപർവ്വതത്തിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഇവർ മനസിലാക്കുകയായിരുന്നു. ഭൂമിക്കടിയിൽ നിന്ന് രൂപം കൊണ്ടവയല്ലെന്നും, മറിച്ച് ഭൂമിക്ക് മുകളിൽ നിന്നും എന്തോ പതിഛത്തിന്റെ ഫലമാണ് ഈ വജ്രങ്ങളും എന്ന് അവർ മനസിലാക്കി. തുടർന്ന് ഇവർ നോർഡിലിങിൽ വന്നു ഇതിനായുള്ള പടനാണ് നടത്തി. അധികം വൈകാതെ തന്നെ ഇവർ ഇത് തെളിയിക്കുകയും ചെയ്തു. ​നോർഡി​ലി​ൻ​ഗെ​നിലെ പള്ളിയുടെ മതിൽ പരിശോധിച്ചപ്പോൾ ഇവർക്കത് തെളിയിക്കാൻ സാധിച്ചു. സ്കൂൾ പുസ്തകത്തിലൊക്കെയും ഇവ അഗ്നിപർവത സ്ഫോടനം മൂലം ഉണ്ടായതെന്നെന്നു പറഞ്ഞിരുന്നത്. ഈ കണ്ടുപിടിത്തത്തിന് ശേഷം പുസ്തകങ്ങളിൽ ഒക്കെയും ഇത് മാറ്റുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഒരു പ്രക്രിയ കാണപെടാമെങ്കിലും നോ​ർ​ഡി​ലി​ൻ​ഗെ​ന്നിലെ വജ്ര തീവ്രത എടുത്തു പറയേണ്ടതാണ്.
ഇവിടത്തെ പൈൻ കാടുകളും മരങ്ങളും വളരെ ഫല പുഷ്ടിയുള്ളവയാണ്. ഉൽക്കയുടെ പതനം മൂലം മണ്ണിലുണ്ടായ മാറ്റങ്ങൾ ഇവിടത്തെ ജീവജാലങ്ങളിലും കാണാം. ഇവിടെ പതിച്ച ഉൽക്ക തികച്ചും വ്യത്യസ്തമായുള്ളതാണ്. അപ്പോളോ 14 , 16 ലെ ബഹിരാകാശ യാത്രികർ നോ​ർ​ഡി​ലി​ൻ​ഗെന്നിൽ വന്ന് പഠനം നടത്തിയിരുന്നു. ഏതു തരം കല്ലുകളെയാണ് തങ്ങൾ ബഹിരാകാശത്ത് കണ്ടുപിടിക്കേണ്ടതെന്നും, അതിൽ ഏതു ഭൂമിയിലേക്ക് കൊണ്ട് വരാമെന്നും നോക്കാനായിരുന്നു അത്രേ ഇവർ നോ​ർ​ഡി​ലി​ൻ​ഗെന്നിൽ വന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയിൽ നിന്നും, നാസയിൽ നിന്നും പല ബഹിരാകാശ യാത്രക്കാരും ഈ നഗരത്തിൽ പഠനത്തിനായി എത്താറുണ്ട്.ഇവിടത്തെ ജനങ്ങൾക്ക് വജ്രം കൊണ്ട് നിർമിച്ച നോ​ർ​ഡി​ലി​ൻ​ഗെന്നിൽ ജീവിക്കുന്നതിൽ ഒരു പുതുമയും ഇവർക്കില്ല.

Videos similaires