എപ്പോഴും മാതൃക തന്നെ; ഇത് ദുബായിയുടെ പുതിയ ഭരണതത്ത്വങ്ങൾ

2019-01-06 0

രാജ്യത്തിൻറെ വികസനത്തിനും വരുംതലമുറകളുടെ ഗുണത്തിനും വേണ്ടി സ്വീകരിച്ചിരിക്കുന്ന എട്ട് ഭരണതത്ത്വങ്ങൾ

ദുബായിലെ നിയമങ്ങളൂം ഭരണതത്വങ്ങളും പലപ്പോഴും ലോകത്തിനു മുന്നിൽ മാതൃകയാണ്. വിവിധ നാടുകളിൽ നിന്നും വിവിധ സംസ്കാരങ്ങളിൽ നിന്നും വരുന്നവർ ഒരുമയോടെ കഴിയുന്ന ഒരിടമാക്കി അറബ് നാടിനെ മാറ്റിയത് അവിടുത്തെ . ഭരണ രീതികൾ തന്നെയാണ് . ജനങ്ങളുടെ നന്മയ്ക്കും രാജ്യത്തിൻറെ വികസനത്തിനും വരുംതലമുറകളുടെ ഗുണത്തിനും വേണ്ടി ദുബായ് സ്വീകരിച്ചിരിക്കുന്ന എട്ട് ഭരണതത്ത്വങ്ങൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തുവിട്ടു. ഭരണമേറ്റെടുത്തതിന്റെ വാർഷികദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ട്വിറ്ററിലൂടെ ദുബായിയെ മുന്നോട്ടുനയിക്കുന്ന പ്രധാന തത്ത്വങ്ങൾ പങ്കുവെച്ചത്. എമിറേറ്റിൽ പ്രധാന ചുമതലകൾ നിർവഹിക്കുന്ന എല്ലാവരും ഈ തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Videos similaires