marakkar's mohanlal's get up leaked in social media
പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാൽ.
ഹൈദരാബാദിലെ റാമോജി ഫിലിം സെറ്റിയില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായാണ് ഇത്തവണ ലാലും പ്രിയനുമെത്തുന്നത്. ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. താരപുക്രന്‍മാരും താരപുത്രികളുമൊക്കെയായി വന്‍താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മരക്കാറിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച മുഴുവനും, ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.