വിജയ് മല്യയെ മാത്രമല്ല ,സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് പോയ 58 പേരെയും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സർക്കാർ .നീരവ് മോദി,മെഹുൽ ചോക്സി,ലളിത് മോദി എന്നിവരെ തിരികെയെത്തിക്കാനാണ് സർക്കാർ ശ്രമങ്ങൾ.മാത്രമല്ല അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസിലെ ഇടനിലക്കാരായ ഗൈഡോ റാല്‍ഫ് ഹഷ്‌ക്, കാര്‍ലോ ജെറോസ എന്നിവരേയും തിരികെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമങ്ങൾ.ഇവര്‍ക്കെതിരേ അന്താരാഷ്ട്ര ലുക്കൗട്ട് നോട്ടീസും ഇന്റര്‍പോള്‍ റെഡ് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.